ഇന്ത്യയിൽ ആകെ, കൊറോണ വൈറസ് ബാധിച്ച രോഗികളുടെ എണ്ണം 147 ആയി ഉയർന്നു. ബുധനാഴ്ച കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഇവരിൽ 122 പേർ ഇന്ത്യക്കാരും 25 പേർ വിദേശികളുമാണെന്നും മന്ത്രാലയം വെളിപ്പെടുത്തി.
38 കേസുകളുമായി മഹാരാഷ്ട്രയാണ് ഏറ്റവും മുന്നിൽ നിൽക്കുന്നത്.25 കേസുകൾ സ്ഥിരീകരിച്ച കേസുകളുമായി കേരളം പിന്നിൽ തന്നെയുണ്ട്.15 രോഗികളുള്ള ഉത്തർപ്രദേശും, 11 രോഗികളുള്ള കർണാടകയുമാണ് മൂന്നും നാലും സ്ഥാനങ്ങളിൽ.
ഇവരുമായി സമ്പർക്കം പുലർത്തിയ 5,700 പേർ പല സ്ഥലങ്ങളിലായി നിരീക്ഷണങ്ങളിലാണ്.
Discussion about this post