കോവിഡ്-19 മഹാമാരിയെ കുറിച്ച് സുപ്രീം കോടതി ജഡ്ജി അരുൺ മിശ്രയുടെ പരാമർശം ശ്രദ്ധേയമാകുന്നു.രോഗ നിവാരണത്തിന് ഓരോ പൗരന്റെയും ജാഗ്രത അത്യാവശ്യമാണെന്നാണ് ജഡ്ജി പറഞ്ഞത്.
നൂറുവർഷം കൂടുമ്പോൾ കോവിഡ്-19 പോലൊ എന്തെങ്കിലും ഒരു മഹാമാരി ഉണ്ടാകാറുണ്ടെന്ന് പറഞ്ഞു തുടങ്ങിയ അരുൺ മിശ്ര, ഇത് ഇരുണ്ട യുഗമാണ്, ഇക്കാലത്ത് ഇങ്ങനെ ഉണ്ടാവാറുണ്ടെന്നും അഭിപ്രായപ്പെട്ടു. ഇത്തരം മഹാമാരികളെ തടുക്കാൻ സർക്കാർ ഒറ്റയ്ക്ക് വിചാരിച്ചാൽ അസാധ്യമാണെന്ന് പറഞ്ഞ ജഡ്ജി , ഓരോ പൗരന്റെയും നിതാന്തജാഗ്രതയും സഹകരണവും ഉണ്ടെങ്കിൽ മാത്രമേ ഇത്തരം മഹാമാരികളെ ഒരു ജനതയ്ക്ക് ജീവിക്കാൻ സാധിക്കൂ എന്നും വെളിപ്പെടുത്തി.
Discussion about this post