ഗൾഫിൽ നിന്നും പ്രവാസി മലയാളികൾ തിരുവനന്തപുരം വിമാനത്താവളത്തിൽ തിരിച്ചെത്തി. അബുദാബി,ഷാർജ,ദുബായ് എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളിലായി ആകെ മൊത്തം 1200 പേർ നാട്ടിലെത്തിയിട്ടുണ്ട്.
എല്ലാവരെയും നിരീക്ഷണ കേന്ദ്രങ്ങളിലാക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനം ഇവരെ കൊണ്ടു പോകാൻ അൻപത് ബസ്സുകൾ എത്തിക്കാൻ മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്.വിമാനത്താവളത്തിന് സമീപമുള്ള കോളേജ് ഹോസ്റ്റലുകൾ, ഉപയോഗിക്കാത്ത ആശുപത്രി കെട്ടിടങ്ങൾ എന്നിവയാണ് സർക്കാർ താൽക്കാലികമായി നിരീക്ഷണ കേന്ദ്രങ്ങളാക്കി മാറ്റിയിട്ടുള്ളത്.വിദേശത്തു നിന്നെത്തുന്നവരെ വിമാനത്താവളത്തിലെ പരിശോധനയ്ക്ക് ശേഷം വീട്ടിലേക്കും ആശുപത്രിയിലേക്കും മാറ്റുന്ന നടപടി സർക്കാർ താൽക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്.












