ഡൽഹി; ഡൽഹി കലാപം നടന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളിലെ ഉപഭോക്താക്കളുടെ ഫോൺ വിവരങ്ങൾ കൈമാറണമെന്ന് ടെലികോം കമ്പനികളോട് കേന്ദ്രസർക്കാർ. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ വ്യക്തികളുടെ ഫോൺ വിവരങ്ങളാണ് ടെലികോം കമ്പനികളോട് കേന്ദ്രം തേടിയിരിക്കുന്നത്.
കഴിഞ്ഞ ചില മാസങ്ങളിലെ ചില പ്രത്യേക തീയതികളിലെ വിവരങ്ങളാണ് കേന്ദ്രം തേടിയിരിക്കുന്നത്.
ഡൽഹി, ആന്ധ്രപ്രദേശ്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, കേരളം, ഒഡീഷ, മധ്യപ്രദേശ്, പഞ്ചാബ് എന്നീ സർക്കിളുകളിലെ മൊബൈൽ ഉപഭോക്താക്കളുടെ ഫോൺ വിവരങ്ങളാണ് കേന്ദ്രം തേടിയിരിക്കുന്നത്.
Discussion about this post