കൊറോണ പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിലും കേരളത്തിലെ എസ്എസ്എൽസി പരീക്ഷകളും പ്ലസ്ടു പരീക്ഷകളും മുൻകൂട്ടി നിശ്ചയിച്ച തീയതികളിൽ നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഐ.സി.എസ്.സി, വി, എച്ച്.എസ്.ഇ, സർവ്വകലാശാല പരീക്ഷകളും മാറ്റമില്ലാതെ നടക്കും
എല്ലാ പരീക്ഷകളും മാറ്റണമെന്ന കേന്ദ്രസർക്കാർ തീരുമാനം സംസ്ഥാനത്ത് ബാധകമാവില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് അറിയിച്ചത്. അതേ സമയം, രോഗത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ സി.ബി.എസ്.ഇ പരീക്ഷകളും മാറ്റി വയ്ക്കും.സി.ബി.എസ്.ഇ, എൻജിനീയറിങ് ഐ.ഐ.ടി പരീക്ഷകൾ എല്ലാം മാറ്റിവയ്ക്കണമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ഉത്തരവ് പരിഗണിച്ചാണിത്.
Discussion about this post