ഡല്‍ഹി: ചണ്ഡിഗഢില്‍ ആദ്യ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. 23 വയസുള്ള യുവതിക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവര്‍ അടുത്തിടെ ഇംഗ്ലണ്ടില്‍ നിന്ന് മടങ്ങിയെത്തിയതാണ്.
ചണ്ഡിഗഢ് സെക്ടര്‍ 21-ല്‍ താമസിക്കുന്ന യുവതിക്ക് മാര്‍ച്ച് 15നാണ് രോഗലക്ഷണം അനുഭവപ്പെട്ടത്. യുവതി സെക്ടര്‍ 32ലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം 170 ആയി. കര്‍ണാടകയിലും ഡല്‍ഹിയിലും മഹാരാഷ്ട്രയിലുമായി മൂന്ന് പേരാണ് രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചത്.
മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളില്‍ സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
Discussion about this post