കോവിഡ്-19 പടർന്നു പിടിക്കുന്നതിനാൽ, സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പുരി ജഗന്നാഥക്ഷേത്രം വെള്ളിയാഴ്ച മുതൽ അടച്ചിടുമെന്ന് ക്ഷേത്രസംരക്ഷണ സമിതി അറിയിച്ചു.
പൊതുജനങ്ങൾക്ക് ദർശന സൗകര്യമുണ്ടാവില്ല എങ്കിലും, ക്ഷേത്രത്തിലെ ആചാരങ്ങളും ചടങ്ങുകളും മുടക്കമില്ലാതെ അകത്തു നടക്കുമെന്ന് ക്ഷേത്ര സംരക്ഷണ സമിതിയുടെ ചീഫ് അഡ്മിനിസ്ട്രേറ്റർ കൃഷ്ണകുമാർ മാധ്യമങ്ങളെ അറിയിച്ചു.തന്ത്രിമാർക്കും സേവകർക്കും മാത്രമേ അകത്തുകടക്കാൻ അനുവാദം ഉണ്ടായിരിക്കുകയുള്ളൂ.ആരാധനാലയങ്ങളോട് ജനത്തിരക്ക് നിയന്ത്രിക്കാൻ ബുധനാഴ്ച ഒറീസ സർക്കാർ ആവശ്യപ്പെട്ടിരുന്നു.ഇതിനെ തുടർന്നാണ് ക്ഷേത്രസമിതിയുടെ നടപടി
Discussion about this post