മാഹി: കൊറോണ വൈറസ് ഭീതി പടർത്തി പടരുന്ന സാഹചര്യത്തിൽ മാഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം മാഹി ചാലക്കര സ്വദേശിനിക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചതോടെ, കേന്ദ്രഭരണ പ്രദേശത്ത് ഇതിനോടകം തന്നെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാഹിയില്‍ നിരോധനാജ്ഞ കൂടി പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞദിവസം മാഹിയില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപ നല്‍കുമെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി വ്യക്തമാക്കിയിട്ടുണ്ട്. സാഹചര്യങ്ങള്‍ വിലയിരുത്താന്‍ പുതുച്ചേരി മുഖ്യമന്ത്രിയുടേയും ആരോഗ്യമന്ത്രിയുടേയും നേതൃത്വത്തില്‍ യോഗം ചേര്‍ന്നായിരുന്നു പ്രഖ്യാപനം.
കൊറോണ വൈറസ് ബാധ പടരുന്നതിന്റെ പശ്ചാത്തലത്തില്‍ മാഹിയിലെ ബാറുകള്‍ ഈ മാസം 31 വരെ അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്.
Discussion about this post