തിരുവനന്തപുരം: കൊറോണ വൈറസിനെ നിയന്ത്രിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവിന്റെ ഭാഗമായി സംസ്ഥാനത്ത് ഞായറാഴ്ച ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും പ്രവര്‍ത്തിക്കില്ല. ജനത കര്‍ഫ്യൂവിനോട് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായി സഹകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കിയിരുന്നു.
സര്‍ക്കാരിന്റെ പൊതു ഗതാഗത സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കെഎസ്ആര്‍ടിസി, കൊച്ചി മെട്രോ എന്നിവ സര്‍വീസ് നടത്തില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അന്നേ ദിവസം വീട്ടിലിരിക്കുന്നവര്‍ വീടിന്റെ പരിസരങ്ങള്‍ വൃത്തിയാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. എന്നാല്‍ സഹായത്തിന് മറ്റാരേയും വിളിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post