ഡല്‍ഹി: സ്വാതന്ത്ര ദിനത്തില്‍ ഇന്ത്യ പാക്കിസ്ഥാന് മധുരം കൈമാറില്ല. സമീപകാലത്തെ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുളള അതിര്‍ത്തിയിലെ തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം മൂലമാണ് ഇത്തവണ വാഗാ അതിര്‍ത്തിയിലെ മധുരം കൈമാറ്റം വേണ്ട എന്ന തീരുമാനം. ഇരു രാജ്യങ്ങളും തമ്മിലുള്ള ഹൃദ്യമായ സൗഹൃദം ദൃഢപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സ്വാതന്ത്രദിനത്തിലെ ഈ മധുര കൈമാറ്റം. ആഘോഷങ്ങളോടനുബന്ധിച്ച് ഇരു രാജ്യങ്ങളും പരമ്പരാഗതമായി തുടര്‍ന്നു വന്നിരുന്ന ചടങ്ങാണ് മധുരം കൈമാറല്‍. അതിര്‍ത്തിയില്‍ കൂടുതല്‍ ജാഗ്രത വേണ്ട സമയമാണിതെന്നും അതിനാല്‍ തന്നെ ഈ ആഘോഷത്തില്‍ മധുരം കൈമാറല്‍ വേണ്ട എന്നാണ് തീരുമാനം. അതിര്‍ത്തികളില്‍ കൂടുതല്‍ സുരക്ഷാ സേനയെ വിനിയോഗിക്കും. രാത്രിയും പകലും വ്യത്യാസമില്ലാതെ കൂടുതല്‍ ജാഗ്രത പുലര്‍ത്തും, ബിഎസ്എഫ് ഇന്‍സ്പെക്ടര്‍ ജനറല്‍ അനില്‍ പലിവാല്‍ വ്യക്തമാക്കി.
നേരത്തെ ഈദ് ആഘോഷങ്ങളുടെ ഭാഗമായി പഞ്ചാബിലെ വാഗാ അതിര്‍ത്തിയില്‍ ബിഎസ്എഫുകാര്‍ പാകിസ്ഥാന് സൈനികര്‍ക്ക് മധുരം കൊടുത്തെങ്കിലും നിരസിച്ചിരുന്നു. തുടര്‍ച്ചയായി പാകിസ്ഥാന്റെ ഭാഗത്തു നിന്നും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ റെക്കോഡിലെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ജൂലൈ മുതല്‍ 192 തവണയാണ് പാകിസ്ഥാന് ജമ്മു, കശ്മീര്‍ അതിര്‍ത്തികളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.പഞ്ചാബിലെ ദിനനഗറിലും കശ്മീരിലെ ഉധംപൂറിലുമുണ്ടായ ഉണ്ടായ ഭീകാരാക്രമണത്തിന്റേയും ഭീതിയില്‍ നിന്നും ഇന്ത്യ ഇനിയും വിമുക്തമായിട്ടില്ല. ജമ്മു കാശ്മീര്‍ അതിര്‍ത്തികളില്‍ ഈ ആക്രമണങ്ങളില്‍ മൂന്നുസൈനികര്‍ ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ പാകിസ്ഥാന് ഇനിയും കരാര്‍ ലംഘിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും ബിഎസ്എഫ് അറിയിച്ചു.
Discussion about this post