രാജ്യത്ത് കൊറോണ രോഗബാധ പടർന്നു പിടിക്കുമ്പോഴും അതിനെ പാടെ നിരാകരിച്ച് സമാജ് വാദി പാർട്ടി നേതാവ്. ഇന്ത്യയിൽ കൊറോണ വൈറസ് ബാധയെന്നത് ജനങ്ങൾ കൂട്ടം കൂടി സി.എ.എയ്ക്കെതിരെ പ്രതിഷേധിക്കുന്ന തടയാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ ഗൂഢതന്ത്രമാണ് എന്നാണ് സമാജ് വാദി പാർട്ടി നേതാവ് രമാകാന്ത് യാദവ് പറയുന്നത്.സമാജ് വാദി പാർട്ടി തലവനും, ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്, കൊറോണ വൈറസ് ബാധ തടയാനുള്ള മുൻകരുതലുകളിലും ബോധവൽക്കരണത്തിലും വ്യാപൃതനായിരിക്കുമ്പോഴാണ് അങ്ങനെ ഒരു വൈറസ് തന്നെയില്ലെന്ന വാദവുമായി പാർട്ടിയുടെ മറ്റൊരു പ്രമുഖ നേതാവായ രമാകാന്ത് യാദവ് രംഗത്തെത്തുന്നത്.
പൗരത്വ ഭേദഗതി നിയമത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള നരേന്ദ്ര മോദിയുടെ സർക്കാരിന്റെ പദ്ധതിയാണ് ഇതെന്നും, കോവിഡ്-19 വൈറസ് ബാധിച്ച് ഇന്ത്യയിൽ ഇതുവരെയാരും മരിച്ചിട്ടില്ലെന്നുമാണ് രമാകാന്ത് അവകാശപ്പെടുന്നത്.ഇന്ത്യയിൽ രോഗബാധ 258 ആയെന്ന സ്ഥിരീകരണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഇന്ത്യൻ മെഡിക്കൽ റിസർച്ച് കൗൺസിലും അടിയന്തര നടപടികളെടുക്കാൻ കേന്ദ്ര സർക്കാരിനോടാവശ്യപ്പെടുമ്പോഴാണ് രമാകാന്ത് ഈ പ്രകോപനപരമായ ആരോപണമുന്നയിക്കുന്നത്. ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പുകളെ പാടെ തള്ളിക്കളഞ്ഞു കൊണ്ട്, കൊറോണ രോഗിയെ ആലിംഗനം ചെയ്യാൻ താൻ തയ്യാറാണെന്നും രമാകാന്ത് യാദവ് അറിയിച്ചു.
Discussion about this post