നൂറോളം ഇന്ത്യൻ പ്രവാസികളുമായി ആംസ്റ്റർഡാമിൽ നിന്നെത്തിയ വിമാനത്തെ കേന്ദ്രസർക്കാർ തിരിച്ചയച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് ഡച്ച് വിമാനത്തിന് ഇറങ്ങാൻ അനുമതി നിഷേധിച്ചത്.
ആംസ്റ്റർഡാമിൽ നിന്നും ഇന്നലെ പുറപ്പെട്ട കെ.എൽ.എം 871 വിമാനം, പുലർച്ചെ ഒരു മണിക്ക് ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങേണ്ടതായിരുന്നു. എന്നാൽ മാർഗമധ്യേ തന്നെ, സുരക്ഷാ നടപടികൾ ശക്തമാക്കിയതിനാൽ വ്യോമയാന വകുപ്പ് അനുമതി നിഷേധിക്കുകയായിരുന്നു.ഇന്ത്യയുടെ യാത്രാവിലക്ക് പ്രാബല്യത്തിൽ വരുന്നതിനു മുൻപ് ഇവിടെയുള്ള ഡച്ച് പൗരന്മാരെ തിരിച്ചു കൊണ്ടു പോകുകയെന്ന ലക്ഷ്യവും വിമാനത്തിനുണ്ടായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.
Discussion about this post