കോവിഡ് -19 രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ലോട്ടറി വിൽപ്പനയിൽ നറുക്കെടുപ്പും താൽക്കാലികമായി നിർത്തി വെച്ച് കേരള സർക്കാർ.ലോട്ടറി വില്പന ശാലകളിൽ ആൾക്കാർ തടിച്ചു കൂടുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് ഈ നടപടി.
മാർച്ച് 31 വരെയാണ് ലോട്ടറി വിൽപ്പനയും നറുക്കെടുപ്പും നിർത്തി വെച്ചിരിക്കുന്നത്. മാർച്ച് 31 വരെയുള്ള ടിക്കറ്റുകൾ നിലവിൽ വിപണിയിലെത്തിക്കഴിഞ്ഞു അതിനാൽ അവയുടെ കാര്യത്തിൽ സർക്കാരിന് ഒന്നും തന്നെ ചെയ്യാൻ പറ്റില്ല. സമ്മർ ബംബർ ഉൾപ്പെടെയുള്ള ലോട്ടറി ടിക്കറ്റുകൾ വിറ്റുപോയ സാഹചര്യത്തിൽ, ഇവയുടെ നറുക്കെടുപ്പ് നടത്താതിരിക്കാൻ സാധിക്കില്ല. അതുകൊണ്ട് ഇവയുടെ നറുക്കെടുപ്പ് ഏപ്രിൽ ഒന്നു മുതൽ നടക്കുന്ന രീതിയിലാണ് പുനക്രമീകരണം നടന്നിരിക്കുന്നത്.
Discussion about this post