കോവിഡ്-19 രോഗബാധയ്ക്ക് കാരണമാകുന്ന വൈറസിന്റെ ജനിതക ഘടന ലോകത്ത് ആദ്യമായി പരിപൂർണ്ണമായി ഡീകോഡ് ചെയ്തു.ചിത്രങ്ങളും റഷ്യയിലെ ശാസ്ത്രജ്ഞർ പുറത്തുവിട്ടു.
സ്‌മോറോഡീൻത്സെവ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്ലുവൻസയിലെ ശാസ്ത്രജ്ഞരാണ് കൊറോണ വൈറസിന്റെ ജനിതക ഘടന കണ്ടെത്തിയത്. റഷ്യൻ ആരോഗ്യമന്ത്രാലയം ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ലോകാരോഗ്യസംഘടനയുടെ വൈറസ് ഡാറ്റാബേസിലേക്ക് ഇത് കൈമാറിയിട്ടുണ്ടെന്നും റഷ്യൻ സർക്കാർ വ്യക്തമാക്കി.വൈറസിന്റെ ജനിതക ഘടന, അതിന്റെ പരിണാമത്തെയും സ്വഭാവ രീതികളെക്കുറിച്ചും മനസ്സിലാക്കാൻ ഗവേഷകരെ സഹായിക്കും.എങ്കിൽ മാത്രമേ വാക്സിൻ ഫലപ്രദമായി വികസിപ്പിച്ചെടുക്കാൻ അവർക്ക് സാധിക്കൂ.











