ഇന്ത്യയിൽ ആറാമത്തെ കൊറോണ ബാധിച്ചുള്ള മരണം സ്ഥിരീകരിച്ചു.വൃക്ക തകറാറിനെ തുടര്‍ന്നാണ് പരിശോധനയിൽ കൊറോണ വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ച 38കാരൻ മരിച്ചത്.ബീഹാറിലെ മുന്‍ഗര്‍ സ്വദേശിയാണ് ഇയാൾ.
പട്‌നയിലെ എയിംസില്‍ ഇന്നലെയാണ് മരണം സംഭവിച്ചത്.രണ്ട് ദിവസം മുമ്പ് കൊല്‍ക്കത്തയില്‍ നിന്ന് മടങ്ങിയെത്തിയതാണ് യുവാവ്.ഇന്നലെ രാത്രി, മഹാരാഷ്ട്രയിലെ മുംബൈയിൽ ഒരാളും കോവിഡ്-19 ബാധ മൂലം മരിച്ചിരുന്നു.ചികിത്സയിലിരുന്ന 63 വയസ്സുകാരനാണ് ശനിയാഴ്ച രാത്രിയോടെ മരിച്ചത്.







