കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ രോഗ ലക്ഷണമുള്ളവര്‍ ഉടന്‍ ചികിത്സ തേടണമെന്ന് മുന്നറിയിപ്പുമായി നടനും എംപിയുമായ സുരേഷ് ഗോപി. തന്റെ തന്നെ ഒരു സിനിമയിലെ ഡയലോഗ് ഉള്‍പ്പെടുത്തിയുള്ള ഫോട്ടോ സുരേഷ് ഗോപി ഫേസ്ബുക്കിൽ പങ്കു വെച്ചു.
ജസ്റ്റ് റിമംബര്‍ ദാറ്റ്, രോഗ ലക്ഷണമുള്ളവര്‍ ഉടന്‍ ചികിത്സ തേടുകയെന്നും ഫോട്ടോയില്‍ എഴുതിയിരുന്നു. ബ്രേക്ക് ദ ചെയിന്‍, ജനതാ കര്‍ഫ്യു എന്നീ ടാഗുകളോടെയാണ് സുരേഷ് ഗോപി ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് ഇന്ന് 15 പേര്‍ക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. കാസര്‍കോട്- അഞ്ച്, കണ്ണൂര്‍- നാല് കോഴിക്കോട്- രണ്ട്, മലപ്പുറം- രണ്ട്, എറണാകുളം- രണ്ട് എന്നിങ്ങനെയാണ് കണക്കുകള്‍. ഇവര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. ഇതോടെ സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 64 ആയി.
Discussion about this post