പത്തനംതിട്ട ജില്ലയിൽ നിരീക്ഷണത്തിൽ ഇരുന്നവർ വീട് പൂട്ടി സ്ഥലം വിട്ടു.യു.എസിൽ നിന്നുള്ള കുടുംബമാണ് ഒരാളെയും അറിയിക്കാതെ സ്ഥലം വിട്ടത്. മെഴുവേലി സ്വദേശികളായ ഈ രണ്ടു പേരെ പോലീസ് തിരയുന്നുണ്ട്.
അതേസമയം, സർക്കാരിന്റെ ക്വാറന്റൈൻ നിർദ്ദേശങ്ങൾ ലംഘിച്ച 15 പേർക്കെതിരെ കേസെടുത്തു.ഇതിൽ 13 പേർ പത്തനംതിട്ട സ്വദേശികളും രണ്ടുപേർ കൊല്ലം ജില്ലക്കാരുമാണ്.2009-ലെ കേരള പൊതുജനാരോഗ്യ നിയമപ്രകാരവും 2011-ലെ കേരള പോലീസ് ആക്ട് പ്രകാരവുമാണ് കേസെടുത്തത്.
Discussion about this post