ലോകരാഷ്ട്രങ്ങളിൽ മുഴുവൻ മരണം വിതച്ച് കോവിഡ്-19.നൂറ്റി തൊണ്ണൂറിലധികം രാജ്യങ്ങളിൽ പടർന്നുപിടിച്ച മഹാമാരിയിൽ മരിച്ചവരുടെ എണ്ണം 14,700 ആയി.
നിരവധി രാഷ്ട്രങ്ങളിലായി രോഗം ബാധിക്കപ്പെട്ടവർ 3,39,026 ആണ്.കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച ഇറ്റലിയിൽ മരിച്ചത് 5, 476 പേരാണ്. സ്പെയിനിൽ 1772 പേർ മരിച്ചു. രോഗം പൊട്ടിപ്പുറപ്പെട്ട ചൈനയിൽ, ഇപ്പോൾ സ്ഥിതിഗതികൾ ഏറെക്കുറെ നിയന്ത്രിതമാവുന്നുണ്ട്.ഇന്ത്യയിൽ ഇതുവരെ 425 പേർക്ക് കോവിഡ്-19 രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ കിട്ടിയ കണക്കനുസരിച്ച് കോവിഡ്-19 മൂലം മരിച്ചത് എട്ടുപേരാണ്.
Discussion about this post