തിരുവനന്തപുരം: കൊറോണ വൈറസ് ഭീതി പടർത്തി പടരുന്ന സാഹചര്യത്തിലും സംസ്ഥാന സർക്കാർ ബിവറേജസ് ഔട്ലെറ്റുകള് അടക്കാൻ കൂട്ടാക്കിയിട്ടില്ല. അതേസമയം തിരുവനന്തപുരത്ത് ബിവറേജസ് ജീവനക്കാരി കൊറോണ നിരീക്ഷണത്തിലാണ്. പനി ബാധിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ കൊറോണ ലക്ഷണങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇപ്പോള്‍ ആശുപത്രി ഐസിയുവിലാണ് ഇവര്‍. ഇവരുടെ സ്രവ പരിശോധനാ ഫലം ലഭിച്ചിട്ടില്ല.
സംസ്ഥാനത്ത് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ജില്ലകള്‍ അടച്ചിടണമെന്ന ആവശ്യം ശക്തമാവുകയാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവൈലബിള്‍ കാബിനറ്റ് യോഗം നടക്കുകയാണ്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ബെവ്കോ ഔട്ലെറ്റുകള് അടക്കുന്നതു ഉള്‍പ്പടെയുള്ള കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് കടക്കണോ എന്ന കാര്യത്തില്‍ യോഗത്തില്‍ തീരുമാനമാകും. കാസര്‍ഗോഡും പത്തനംതിട്ടയിലും കൂടുതല്‍ ഐസൊലേഷന്‍ സെന്ററുകള്‍ തുറക്കാന്‍ തീരുമാനമായിട്ടുണ്ട്.
സംസ്ഥാനത്തെ പതിനൊന്ന് ജില്ലകളിലാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. സ്ഥിതി ഗുരുതരമായ കാസര്‍ഗോഡ് ലോക് ഡൗണ്‍ ചെയ്തിരിക്കുകയാണ്. കൂടാതെ ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്, കോട്ടയം, മലപ്പുറം, പത്തനംതിട്ട, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിങ്ങനെ പത്ത് ജില്ലകള്‍ അടച്ചിടണമെന്നാണു കേന്ദ്ര നിര്‍ദേശിച്ചിരിക്കുന്നത്.
Discussion about this post