കോവിഡ്-19 പടർന്നു പിടിക്കുന്നതിനാൽ, രാജ്യമൊട്ടാകെയുള്ള ആഭ്യന്തര വിമാന സർവീസുകൾ മുഴുവൻ റദ്ദാക്കണമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.
ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് മമതാബാനർജി, പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയച്ചിരുന്നു.പശ്ചിമ ബംഗാളിനെ അക്ഷരാർത്ഥത്തിൽ ലോക്ഡൗൺ ചെയ്തിരിക്കുകയാണെന്നും, ആഭ്യന്തര വിമാന സർവീസുകളുടെ പ്രവർത്തനം ബംഗാൾ സർക്കാരെടുക്കുന്ന സുരക്ഷാ നടപടികളെ പ്രതികൂലമായി ബാധിക്കുമെന്നും മമത അഭിപ്രായപ്പെട്ടു.കേന്ദ്ര സിവിൽ ഏവിയേഷൻ വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരി, ഇക്കാര്യത്തിൽ ഉടനെ തന്നെ ഒരു തീരുമാനമെടുക്കുമെന്ന് ഇന്ന് വ്യക്തമാക്കി.
Discussion about this post