പശ്ചിമബംഗാളിൽ കൊറോണ ബാധിച്ചുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്തു. നേരത്തെ കൊറോണ ബാധ സ്ഥിരീകരിച്ച ഇയാൾ എ.എം. ആർ.ഐ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ അപ്രതീക്ഷിതമായി രോഗിക്ക് ഹൃദയാഘാതം ഉണ്ടായി. ഡോക്ടർമാർ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഇയാളെ രക്ഷിക്കാനായില്ല. തുടർന്ന് ആശുപത്രി അധികൃതർ ബംഗാൾ ആരോഗ്യവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.കോവിഡ് രോഗസ്ഥിരീകരണത്തെ തുടർന്ന് കൽക്കട്ട കനത്ത ജാഗ്രതയിലാണ്.








