തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയാൻ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവശ്യ സര്‍വീസുകള്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കെ ബെവ്കോ ഔട്ട്ലെറ്റുകളെയും ഈ ഗണത്തില്‍ തന്നെ ഉള്‍പ്പെടുത്തി പിണറായി സര്‍ക്കാര്‍. ഇതോടെ ലോക്ക് ഡൗണ്‍ കാലയളവിലും ബെവ്കോ ഔട്ട്ലെറ്റുകള് തുറന്നുപ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി.
പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പുറത്തുവിട്ട നോട്ടിഫിക്കേഷന്‍ പ്രകാരം അവശ്യസര്‍വീസുകള്‍ എന്ന വിഭാഗത്തിലാണ് ബിവറേജസ് ഉള്ളത്. അതിനാല്‍ ബെവ്കോ പ്രവര്‍ത്തനത്തെ ഒഴിവാക്കാനാവില്ല. ബെവ്കോയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് നിരവധി സാമൂഹ്യ പ്രത്യാഘാതങ്ങളിലേക്ക് നയിക്കും. അതിനാല്‍ ബെവ്കോ ഔട്ട്ലെറ്റുകള് സുരക്ഷാക്രമീകരണങ്ങളോടെ പ്രവര്‍ത്തിക്കാനാണ് നിര്‍ദേശമെന്നാണ് മുഖ്യമന്ത്രിയുടെ വാദം.
ബാറുകള്‍ പ്രവര്‍ത്തിക്കില്ലെന്നും കൗണ്ടര്‍ വില്‍പ്പന ഉണ്ടായേക്കാം എന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ബാറുകളില്‍ ഹോട്ടലുകളിലേതുപോലെ ഇരുന്നു കഴിക്കാനുള്ള സാഹചര്യം മാത്രമാണ് ഒഴിവാക്കുന്നത്.
Discussion about this post