കാസർകോട്, നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയ രണ്ട് രോഗബാധിതരുടെ പാസ്പോർട്ട് കണ്ടുകെട്ടി.ജില്ലാ കലക്ടറാണ് രോഗം മറച്ചുവെച്ച് പൊതു ഇടങ്ങളിൽ പെരുമാറിയ രണ്ടുകോടി ബാധിതരുടെ പാസ്പോർട്ട് കണ്ടുകെട്ടിയത്.ഇവർ ഇനി ഗൾഫ് കാണില്ലെന്ന് കലക്ടർ ഓർമ്മപ്പെടുത്താനും മറന്നില്ല.
കടുത്ത നിയന്ത്രണങ്ങളാണ് കാസർകോട് പ്രഖ്യാപിച്ചിരിക്കുന്നത്. നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ ജില്ല മൊത്തമായി നിശ്ചലമായിരിക്കുകയാണ്. വീട്ടിൽ ഇരിക്കാതെ അനാവശ്യമായി കറങ്ങി നടക്കുന്നവരെ പോലീസുകാർ തുരത്തി ഓടിക്കുകയാണ്. ആയിരത്തഞ്ഞൂറോളം പോലീസുകാരെയാണ് കാസർകോട് അധികം വിന്യസിച്ചിരിക്കുന്നത്.
Discussion about this post