Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

‘സര്‍ക്കാരിന് സംവിധാനം ഒരുക്കാന്‍ മാത്രമേ സാധിക്കൂ; നിസ്സഹകരണം കാണിച്ചാല്‍ പിന്നെ ഉണ്ടാകുന്നത് നിയന്ത്രിക്കാന്‍ പറ്റില്ല’: മുന്നറിയിപ്പുമായി മന്ത്രി എകെ ബാലന്‍

by Brave India Desk
Mar 25, 2020, 07:44 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി: സര്‍ക്കാരിന് സംവിധാനം ഒരുക്കാന്‍ മാത്രമേ സാധിക്കൂ, നിസ്സഹകരണം കാണിച്ചാല്‍ പിന്നെ ഉണ്ടാകുന്നത് നിയന്ത്രിക്കാന്‍ പറ്റില്ലെന്ന് മന്ത്രി എകെ ബാലന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഉത്തരേന്ത്യയില്‍ നിന്നും പാലക്കാട് റെയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങിയ 131 ആളുകളെ പാലക്കാട് വിക്ടോറിയ കോളേജ് ഹോസ്റ്റലില്‍ താമസിപ്പിച്ചിരിക്കുകയാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരും കേന്ദ്രസര്‍ക്കാര്‍ സര്‍വ്വീസില്‍ ഉള്ളവരും ഇക്കൂട്ടത്തിലുണ്ട്.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

സര്‍ക്കാരിന്റെ കരുതല്‍ നടപടികളുടെ ഭാഗമായാണ് ഇവരെ സുരക്ഷിതമായി പാര്‍പ്പിച്ചിരിക്കുന്നത്. ഐസൊലേഷന്‍ കാലാവധി കഴിയും വരെ ഇവര്‍ നിര്‍ദ്ദിഷ്ട സ്ഥലത്ത് തന്നെ കഴിയുന്നതിന് നിര്‍ബന്ധിക്കപ്പെടുകയാണ്. ഇതേ ട്രെയിനില്‍ തന്നെ 190 പേര്‍ തൃശ്ശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങി ജില്ലാ ഭരണാധികാരികളുടെ നിര്‍ദ്ദേശം അനുസരിച്ച്‌ ഐസൊലേഷനില്‍ കഴിയുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ഉത്തരേന്ത്യയില്‍ നിന്നും പാലക്കാട് റെയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങിയ 131 ആളുകളെ പാലക്കാട് വിക്ടോറിയ കോളേജ് ഹോസ്റ്റലില്‍ താമസിപ്പിച്ചിരിക്കുകയാണ്. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ളവരും കേന്ദ്രസര്‍ക്കാര്‍ സര്‍വ്വീസില്‍ ഉള്ളവരും ഇക്കൂട്ടത്തിലുണ്ട്. സര്‍ക്കാരിന്‍റെ കരുതല്‍ നടപടികളുടെ ഭാഗമായാണ് ഇവരെ സുരക്ഷിതമായി പാര്‍പ്പിച്ചിരിക്കുന്നത്. ഐസൊലേഷന്‍ കാലാവധി കഴിയും വരെ ഇവര്‍ നിര്‍ദ്ദിഷ്ട സ്ഥലത്ത് തന്നെ കഴിയുന്നതിന് നിര്‍ബന്ധിക്കപ്പെടുകയാണ്. ഇതേ ട്രെയിനില്‍ തന്നെ 190 പേര്‍ തൃശ്ശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങി ജില്ലാ ഭരണാധികാരികളുടെ നിര്‍ദ്ദേശം അനുസരിച്ച് ഐസൊലേഷനില്‍ കഴിയുന്നുണ്ട്.

പാലക്കാട് റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങിയ പലരും ജില്ലാ ഭരണാധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്ത സ്ഥിതിയാണുള്ളതെന്ന് മനസിലാക്കുന്നു. സ്വയം നിയന്ത്രണത്തിന് വിധേയമായി അച്ചടക്കത്തോട് കൂടി കഴിയാന്‍ ഇവരോട് അഭ്യര്‍ത്ഥിക്കുകയാണ്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നല്‍കിയ നിര്‍ദ്ദേശങ്ങള്‍ നാടിന് വേണ്ടിയും ജനങ്ങള്‍ക്ക് വേണ്ടിയും സമൂഹത്തിന്‍റെ പൊതുനന്മയ്ക്കുവേണ്ടിയും ഓരോ പൗരനും അനുസരിക്കാന്‍ ബാധ്യസ്തരാണ്. അതിന്‍റെ ഭാഗമായി എല്ലാ സഹായങ്ങളും കേരള സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുണ്ട്. കാസര്‍ഗോഡും പത്തനംതിട്ടയിലും സംഭവിച്ച അനുഭവം നമുക്ക് മുന്നിലുണ്ട്. ലോകത്ത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍ ഞെട്ടിപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതുമാണ്. സര്‍ക്കാരിന് സംവിധാനം ഒരുക്കാന്‍ മാത്രമേ സാധിക്കുകയുള്ളു. അതിനോട് നിസ്സഹകരണം കാണിച്ചാല്‍ പിന്നെ ഉണ്ടാകുന്നത് നമുക്ക് നിയന്ത്രിക്കാന്‍ പറ്റില്ല.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജനപ്രതിനിധികളും ഇക്കാര്യം ശ്രദ്ധിക്കണം. പ്രാദേശിക വികാരം മാത്രം കണ്ടുകൊണ്ട് സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് എതിരായ ഇടപെടലുകള്‍ നടത്തിയാല്‍ അത് ഗുരുതരമായ പ്രത്യാഘാതമാണ് ഉണ്ടാക്കുക. നിലവില്‍ ഐസൊലേഷനില്‍ കഴിയേണ്ട സാഹചര്യവും അതിന്‍റെ ആവശ്യവും ബോധ്യപ്പെടുത്താന്‍ ജനപ്രതിനിധികള്‍ മുന്‍കയ്യെടുക്കണം. താമസത്തിനും ഭക്ഷണത്തിനും വൈദ്യസഹായത്തിനും മനുഷ്യസാധ്യമായ ഇടപെടല്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകും. പ്രധാനമന്ത്രി രാജ്യം മുഴുവന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഗുരുതര സ്ഥിതിവിശേഷം ഒരു പക്ഷെ യാത്രക്കാര്‍ അറിഞ്ഞത് ട്രെയിന്‍ പുറപ്പെട്ടതിന് ശേഷമാകാം. അതിന് അവരെ കുറ്റപ്പെടുത്തുന്നില്ല. സര്‍ക്കാര്‍ ഒരുക്കിയ സംവിധാനത്തോട് ഇപ്പോഴത്തെ സാഹചര്യത്തില്‍ വിഷമതകളുണ്ടെങ്കിലും പൊരുത്തപ്പെട്ടുപോകണം.

 

https://www.facebook.com/AK.Balan.Official/posts/2789529981165763

Tags: corona virusa k balan
Share10TweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies