ലോക്ക് ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ച് ബിവേറേജസ് ഗോഡൗണില്‍ മദ്യം ഇറക്കിയ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമസംഘത്തെ സിഐടിയു പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. കോഴിക്കോട് വെളളയിലെ ബിവറേജസ് കോര്‍പ്പറേഷനിലെ ഗോഡൗണില്‍ മദ്യം ഇറക്കുന്നത് ചിത്രീകരിച്ച ജനം ടിവി വാര്‍ത്താസംഘമാണ് ആക്രമിക്കപ്പെട്ടത്.
റിപ്പോര്‍ട്ടര്‍ എ.എന്‍ അഭിലാഷ്, ക്യാമറാമാന് മിഥുന് എന്നിവര്‍ക്ക് അക്രമണത്തില്‍ പരിക്കേറ്റു. സിഐടിയു , ഐഎന്‍ടിയുസി പ്രവര്‍ത്തകരാണ് അക്രമികള്‍. പോലിസെത്തിയാണ് മാധ്യമസംഘത്തെ രക്ഷപ്പെടുത്തിയത്.
കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ നിലവിലുണ്ട്. ഇത് ലംഘിച്ചായിരുന്നു ഇരുപതോളം പേര് ലോഡ് ഇറക്കാന്‍ ശ്രമിച്ചത്. ഇതാണ് മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തത്. സവാദ്, റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമിച്ചതെന്ന് ബിജെപി ആരോപിച്ചു. ബിജെപിക്കാരാണ് ആക്രമിക്കു എന്ന് ആക്രോശിച്ചായിരുന്നു ആക്രമണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പോലിസിന് മുന്നില്‍ വച്ചായിരുന്നു ആക്രമമെങ്കിലും ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന് പ്രതികരിച്ചു.
Discussion about this post