കൊച്ചി: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്ക് നിര്‍മ്മിച്ച ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചതിന് എതിരെ കേസ് കൊടുക്കുമെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല ടീച്ചർ.
.
‘കൊറോണക്കാലത്ത് ഒരു നല്ല സന്ദേശത്തെ അപമാനിച്ചവര്‍ക്കെതിരെ കേസു കൊടുക്കാന്‍ തീരുമാനിച്ചു. നൂലില്ലാ മെഷീന്റെ ചിത്രങ്ങളും പോസ്റ്റുകളും ട്രോളുകളും അവയുടെ ലിങ്ക് അല്ലെങ്കിൽ സ്ക്രീന്‍ ഷോട്ട് ഇവ ഒന്നു നല്കി സഹായിക്കണം.’- ശശികല ടീച്ചർ ഫേസ്ബുക്കില്‍ കുറിച്ചു.
ശശികല ടീച്ചർ നൂലില്ലാത്ത തയ്യല്‍ മെഷീന് മുന്നിലിരിക്കുന്ന വ്യാജ ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ ഇതിന് മറുപടിയുമായി നൂലുള്ള യഥാര്‍ത്ഥ ചിത്രവുമായി നിരവധിയാളുകൾ രംഗത്തെത്തി. ഇതിന് പിന്നാലെയാണ് കേസ് കൊടുക്കുമെന്ന് ശശികല ടീച്ചർ വ്യക്തമാക്കിയത്.
Discussion about this post