റേഷൻ കാർഡ് ഇല്ലാത്തവർക്കും കടകൾ വഴി റേഷൻ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.ക്ഷേമ പെൻഷൻ വിതരണവും നാളെ ആരംഭിക്കും. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കമ്യൂണിറ്റി കിച്ചൻ പദ്ധതി ആരംഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
പ്രവർത്തനങ്ങൾക്കായി 2,36,000 പേരടങ്ങുന്ന സന്നദ്ധപ്രവർത്തകരെ ഉടൻ നിയമിക്കും.22-40 വയസിനടുത്ത് പ്രായമുള്ള ആർക്കും ഇതിൽ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാം. പ്രവർത്തകർക്ക് തിരിച്ചറിയൽ കാർഡ് നൽകുമെന്നും, ഇവരുടെ യാത്ര ചെലവ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ വഹിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Discussion about this post