ഹാൻഡ് സാനിറ്റൈസർ ഉൽപ്പാദിപ്പിക്കാൻ ഡിസ്റ്റിലറികൾക്കും പഞ്ചസാര മില്ലുകൾക്കും അനുമതി നൽകി കേന്ദ്രസർക്കാർ.45 ഡിസ്റ്റിലറികൾക്കും 564 പഞ്ചസാര മില്ലുകൾക്കുമാണ് ഇതിനായി ലൈസൻസ് നൽകിയത്. അനുമതി ലഭിച്ചതോടെ ഇവയിൽ പലതും പ്രവർത്തിച്ചു തുടങ്ങി.ബാക്കിയുള്ളവ ദിവസങ്ങൾക്കുള്ളിൽ ഹാൻഡ് സാനിറ്റൈസർ നിർമ്മാണം ആരംഭിക്കും.
ഒന്ന് രണ്ട് ദിവസത്തിനുള്ളിൽ 55 ഡിസ്റ്റിലറികൾക്ക് കൂടി അനുമതി നൽകുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചത്.എഥനോൾ/ഇ.എൻ.എ അധിഷ്ഠിത ഹാൻഡ് സാനിറ്റൈസറുകളാണ് ഇവർ നിർമ്മിക്കുന്നത്.200 മില്ലിയ്ക്ക് 100 രൂപ എന്ന സാധാരണ വില തന്നെയായിരിക്കും ഈടാക്കുക.
Discussion about this post