കോവിഡ്-19 രാജ്യം മുഴുവൻ പടർന്ന് പിടിക്കുമ്പോൾ പൗരന്മാരെ ബോധവൽക്കരിക്കാൻ വേണ്ടി വാട്ട്സ്ആപ്പ് ,ഫെയ്സ്ബുക്ക് മെസ്സഞ്ചറിൽ ചാറ്റ് ബോട്ട് ആരംഭിച്ച് കേന്ദ്രസർക്കാർ. കേന്ദ്ര സർക്കാരിന്റെ ജനപങ്കാളിത്ത, ജനസമ്പർക്ക പ്ലാറ്റ്ഫോമായ മൈഗവ്, കേന്ദ്ര ആരോഗ്യമന്ത്രാലയം എന്നിവർ ചേർന്നാണ് കോവിഡ്-19-നെ പറ്റിയുള്ള സമ്പൂർണ്ണ സംശയനിവാരണത്തിന് വേണ്ടി ചാറ്റ് ഹെൽപ്ഡസ്ക് ആരംഭിച്ചത്.
മൈ ഗവ് സി.ഇ.ഒ അഭിഷേക് സിംഗാണ് ട്വിറ്റർ വഴി ഈ വിവരം പൊതുജനങ്ങളെ അറിയിച്ചത്.കോവിഡ് രോഗബാധിതരും, രോഗലക്ഷണം ഉള്ളവരും, ചെയ്യേണ്ട കാര്യങ്ങളും, രോഗബാധ വരാതിരിക്കാൻ വേണ്ട മുൻകരുതലുകളും തുടങ്ങി സമ്പൂർണ്ണ വിവരങ്ങളും പൊതുജനങ്ങൾക്ക് വേണ്ടി ഇവിടെ പങ്കു വെയ്ക്കപ്പെടും.
9013151515എന്ന നമ്പറിലാണ് വാട്സപ്പിന്റെ ചാറ്റ് ഹെൽപ്ഡസ്ക്.താഴെക്കാണുന്നതാണ് ഫേസ്ബുക്ക് മെസെഞ്ചറിന്റെ ഹെൽപ്ഡസ്ക് ലിങ്ക്.









Discussion about this post