കോവിഡ് വൈറസ് രാജ്യമൊട്ടാകെ പടർന്നു പിടിക്കുന്ന അവസ്ഥയിൽ നീറ്റ് പരീക്ഷ മാറ്റിവെച്ച് കേന്ദ്രസർക്കാർ. മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്, മെയ് 3 നായിരുന്നു നടത്താൻ തീരുമാനിച്ചിരുന്നത്.നിലവിൽ രാജ്യത്തെ സാഹചര്യം പരീക്ഷ നടത്താൻ ഒട്ടും അനുയോജ്യമല്ലാത്തതിനാലാണ് ഈ തീരുമാനം.
പരീക്ഷ എഴുതാനായി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടി വരുമെന്ന കാര്യമാണ് പ്രധാനമായി കണക്കിലെടുക്കുന്നതെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.പരീക്ഷ മാറ്റി വെക്കുന്നതായി കേന്ദ്ര മാനവ വിഭവശേഷി വികസന വകുപ്പ് മന്ത്രി രമേശ് പൊഖ്‌റിയാലാണ് മാധ്യമങ്ങളെ അറിയിച്ചത്. പരീക്ഷ നടത്തുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസിയോട് മെയ് അവസാന വാരത്തോടെ പരീക്ഷ നടത്താൻ നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.
Discussion about this post