സമ്പൂർണ്ണ ലോക്ഡൗൺ നാലു ദിവസം പിന്നിടുമ്പോൾ കേരള പോലീസ് ചാർജ് ചെയ്തത് 1,381 കേസുകൾ.1,383 പേർ അറസ്റ്റിലായി എന്ന് ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തി. പല കേസുകളിലായി, 923 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ലോക്ഡൗൺ ആരംഭിച്ച് ഇതുവരെയെടുത്ത കേസുകളുടെ എണ്ണം 7,091 ആയെങ്കിലും, നഗരങ്ങളിൽ വിലക്കു ലംഘിച്ച് പുറത്തിറങ്ങുന്നവരുടെ എണ്ണത്തിൽ വൻ കുറവുണ്ടെന്ന് പോലീസുകാർ വ്യക്തമാക്കി. എന്നാൽ ഗ്രാമങ്ങളിൽ, പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ ആൾക്കാർ ഇപ്പോഴും വിലക്ക് ലംഘിച്ചു പുറത്തിറങ്ങുന്നുണ്ട്. നിരവധി പേരാണ് മത്സ്യ ലേലങ്ങളിലും മറ്റും പങ്കെടുക്കുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
Discussion about this post