ലോകത്ത് ലക്ഷക്കണക്കിന് പേരിലേക്ക് പടർന്നുപിടിക്കുന്ന ആഗോള മഹാമാരിയായ കോവിഡ്-19നെതിരേ പോരാടുന്ന രാജ്യങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് അമേരിക്ക.174 ദശലക്ഷം അമേരിക്കൻ ഡോളറിന്റെ സാമ്പത്തിക പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക 64 രാജ്യങ്ങൾക്കായിരിക്കും.ഇതിൽ ഇന്ത്യയും ഉൾപ്പെടും.
ഇന്ത്യക്ക് ലഭിക്കുക 2.9 ദശലക്ഷം അമേരിക്കൻ ഡോളറായിരിക്കും.ആഗോള കോവിഡ് രോഗബാധിതർ ആറു ലക്ഷത്തിലേയ്ക്ക് അടുത്തു കൊണ്ടിരിക്കുന്ന വേളയിലാണ് അമേരിക്കയുടെ ഈ സാമ്പത്തിക പിന്തുണ.രോഗം നിർമ്മാർജനം ചെയ്യാൻ അവികസിത, വികസ്വര രാജ്യങ്ങൾക്ക് ഇതൊരു വലിയ സഹായമാകും. നേരത്തെ തന്നെ 100 ദശലക്ഷം ഡോളറിന് ധനസഹായം അമേരിക്ക ഫെബ്രുവരിയിൽ പ്രഖ്യാപിച്ചിരുന്നു. അതു കൂടാതെയാണ് ഈ പുതിയ പദ്ധതി.










