കോവിഡ് രോഗബാധയേറ്റ് കൊച്ചി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നയാൾ മരിച്ചു. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന ആദ്യ മരണമാണിത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശിയാണ് മരിച്ചത്.
രോഗലക്ഷണങ്ങളെ തുടർന്ന് 69 വയസുള്ള ഇയാൾ നിരീക്ഷണത്തിലായിരുന്നു. ദുബായിൽ ജോലി ചെയ്തിരുന്ന ഇയാൾ ഈ മാസം 22 നാണ് വിദേശത്തുനിന്ന് എത്തിയത്.മരിച്ചയാളുടെ ഭാര്യക്കും രോഗബാധയുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.ഇതോടെ രാജ്യത്തെ മരണ സംഖ്യ 20 ആയി.
Discussion about this post