സൗദി അറേബ്യയ്ക്ക് നേരെ മിസൈൽ ആക്രമണം.റിയാദിനെ ലക്ഷ്യമാക്കിയാണ് രണ്ട് ബാലിസ്റ്റിക് മിസൈൽ ഹൂതികൾ തൊടുത്തത്.സൗദിയിലെ പ്രാദേശിക സമയം ഏകദേശം രാത്രി 11 മണിക്കാണ് തലസ്ഥാനം ലക്ഷ്യമാക്കി തൊടുക്കപ്പെട്ട രണ്ട് മിസൈലുകൾ ആകാശത്ത് വെച്ച് സൗദിഅറേബ്യ തകർത്തത്.
റിയാദിലെ ജനവാസകേന്ദ്രങ്ങളും, ജിസാനും ലക്ഷ്യമാക്കിയായിരുന്നു മിസൈലുകൾ വിക്ഷേപിക്കപ്പെട്ടത്. ഇന്റർസെപ്റ്റർ മിസൈലുകൾ ഉപയോഗിച്ച് അന്തരീക്ഷത്തിൽ വച്ചുതന്നെ സൗദി അറേബ്യ ശത്രു മിസൈലുകൾ തകർത്തു കളയുകയായിരുന്നു.ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണം, സൗദി അറേബ്യ ഉടൻ പുറത്തു വിടും.












