തിരുവനന്തപുരം: അഴിമതി ആരോപണത്തെ തുടര്‍ന്ന് രണ്ട് ചീഫ് എഞ്ചിനീയര്‍മാരെ സസ്‌പെന്‍ഡ് ചെയ്ത ആഭ്യന്തരവകുപ്പിന്റെ നടപടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശരിവെച്ചു. ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന് മുഖ്യമന്ത്രി അംഗീകാരം നല്‍കി.
ജലസേചന, പൊതുമരാമത്ത് ചീഫ് എന്‍ജിനീയര്‍മാരെയാണ് ആഭ്യന്തരവകുപ്പ് നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്. വകുപ്പ് മന്ത്രിമാരെ അറിയിക്കാതെയാണ് നടപടിയെന്ന് ഘടകകക്ഷി മന്ത്രിമാരായ വി.കെ ഇബ്രാഹിം കുഞ്ഞും,പി.ജെ ജോസഫും പരാതിപെട്ടിരുന്നു. എന്നാല്‍ സസ്‌പെന്‍ഷന് എതിരല്ല എന്നായിരുന്നു ഇവരുടെയും നിലപാട്.
കോഴിക്കോട് കടലുണ്ടി പാലത്തിന്റെ അറ്റകുറ്റപ്പണിക്ക് കരാര്‍ നല്‍കിയതില്‍ അഴിമതി നടന്നെന്ന കണ്ടത്തെലിനെ തുടര്‍ന്നാണ് ജലസേചന വകുപ്പ് ചീഫ് എന്‍ജിനീയര്‍ മഹാനുദേവന്‍, പൊതുമരാമത്ത് ചീഫ് എന്‍ജിനീയര്‍ ടി.കെ.സതീശന്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യാന്‍ വിജിലന്‍സ് ശിപാര്‍ശ ചെയ്തത്.
Discussion about this post