കോഴിക്കോട്: ലോക്ഡൗണ്‍ നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. പായിപ്പാട് അന്യ സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ പ്രതിഷേധിക്കേണ്ട സാഹചര്യം ഉണ്ടായത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ പാളിച്ച മൂലമാണെന്നും സുരേന്ദ്രന് പറഞ്ഞു.
മറുനാടന്‍ തൊഴിലാളികള്‍ കൂട്ടംചേരുന്നത് തുടക്കത്തിലെ തടയാന്‍ പൊലീസിന് കഴിഞ്ഞില്ല. ഇവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് വാർത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറയുന്നതല്ലാതെ ഫലത്തില്‍ ഒന്നും നടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരം പ്രശ്നങ്ങള്‍ സംസ്ഥാനമൊട്ടാകെ നിരവധിയാണ്. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കമ്യൂണിറ്റി കിച്ചണ്‍ തുടങ്ങിയെങ്കിലും സര്‍ക്കാര്‍ ഇതിനു വേണ്ടി തദ്ദേശസ്ഥാപനങ്ങള്‍ക്ക് പണം അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് 32 പേര്‍ക്ക് കൂടി കൊറോണ: 15 പേര്‍ക്ക് സമ്പര്‍ക്കം മൂലം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ 17 പേര് വിദേശത്ത് നിന്ന് എത്തിയവരാണ്. 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗം വന്നത്. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 213 ആയി.
കാസര്‍ഗോഡ് 17 പേര്‍ക്കും കണ്ണൂര്‍ 11 പേര്‍ക്കും ഇടുക്കി, വയനാട് എന്നീ ജില്ലകളില്‍ 2 പേര്‍ക്കു വീതവുമാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഒന്നര ലക്ഷത്തിലേറെ പേർ ഇപ്പോൾ നിരീക്ഷണത്തിലാണ്. 1,57,253 പേർ ഇപ്പോൾ നിരീക്ഷണത്തിൽ ഉള്ളത്. ഇന്ന് മാത്രം 126 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Discussion about this post