തിരുവനന്തപുരം: ഇതര തൊഴിലാളികള്‍ക്ക് ഐഡന്റിറ്റി കാര്‍ഡ് ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതര തൊഴിലാളികളുടെ മുഴുവന്‍ വിവരങ്ങളും ശേഖരിക്കുമെന്നും 48 മണിക്കൂറിനുള്ളില്‍ ഇതു നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു തരത്തിലുള്ള അതിഥി തൊഴിലാളികളാണുള്ളത്. കരാറുകാരുടെ കീഴില്‍ ഒരു വിഭാഗം, മറ്റൊന്ന് ഒറ്റപ്പെട്ടവര്‍. ഇത്തരത്തില്‍ ഒറ്റപ്പെട്ടു താമസിക്കുന്നവര്‍ ഭക്ഷണത്തിന്റെയും മറ്റു പരിഗണനകളുടെയും കാര്യത്തില്‍ ഒഴിവാകാന്‍ പാടില്ല. എല്ലാ ഇതര തൊഴിലാളികള്‍ക്കും ഐഡി കാര്‍ഡ് നല്‍കും. ഇവര്‍ക്ക് രണ്ടു ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സാധാരണ ലേബര്‍ വകുപ്പാണ് ഇതര തൊഴിലാളികളുടെ കാര്യം നോക്കുന്നത്. എന്നാല്‍ ഈ ഘട്ടത്തില്‍ ഇതര തൊഴിലാളികളെ സഹായിക്കുന്ന ചുമതല തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്. സെക്രട്ടറിക്ക് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗികമായ ചുമതലയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post