Wednesday, July 16, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Article

‘മതം ചവച്ചു തിന്നുന്ന പച്ചപാവികളല്ല ‘ ; തീവ്രവാദത്തിലേക്ക് പടരുന്ന തബ്ലീഗ് ഇ ജമാഅത്തെയുടെ വേരുകള്‍

ലണ്ടൻ ഭീകരാക്രമണങ്ങളുടെ പിറകിലെ നിശബ്ദ സാന്നിധ്യം

by Brave India Desk
Apr 1, 2020, 01:59 pm IST
in Article
Share on FacebookTweetWhatsAppTelegram

നിഖില്‍ ദാസ്

തബ്ലിഗ് ഇ ജമാഅത്തെ എന്ന സംഘടനയെപ്പറ്റി കേരളത്തിലെ ഇസ്ലാംഇതര മതസ്ഥരില്‍ ഭൂരിഭാഗവും കേട്ടു തുടങ്ങിയിട്ട് കഴിഞ്ഞ മൂന്നു ദിവസമായിട്ടേ ഉണ്ടാകൂ.എന്നാല്‍,യഥാര്‍ത്ഥത്തില്‍ ഇരുന്നൂറിലധികം രാഷ്ട്രങ്ങളില്‍ വേരുകളുള്ള ഒരു വന്‍ സംഘടനയാണ് തബ്ലിഗ് ഇ ജമാഅത്തെ.കൃത്യമായി പറഞ്ഞാല്‍, ഏതു മതത്തിലാണെങ്കിലും മതപ്രചാരകരെ ഒരടി പുറകോട്ട് മാറി നിന്ന് ബഹുമാനിക്കുന്ന എല്ലാ സംസ്‌കാരങ്ങളുടെയും ദൗര്‍ബല്യം മുതലെടുത്ത് കൊണ്ട് മതമൗലികവാദം പ്രചരിപ്പിക്കുന്ന ഒരു അസ്സല്‍ ഇസ്ലാമിക സംഘടന.

തബ്ലിഗ് ഇ ജമാഅത്തെ തീവ്രവാദ ബന്ധമുള്ള സംഘടനയാണെന്ന് തെളിയിക്കുന്ന കൃത്യമായ രേഖകള്‍ ജൂലിയന്‍ അസാന്ജിന്റെ വിക്കിലീക്‌സ് 2011 ലേ പുറത്തുവിട്ടിരുന്നു.ഈ സംഘടന, ഭീകരവാദികളെ മതപുരോഹിതരുടെ വേഷമണിയിച്ചു വിസ കരസ്ഥമാക്കാനുള്ള അല്‍ഖ്വയ്ദയുടെ മറയാണെന്നായിരുന്നു വിക്കിലീക്‌സ് രേഖകള്‍.

Stories you may like

പുഷ്പനെ അറിയാം‌ പക്ഷേ രവതയെ അറിയില്ല ; എം.വി ഗോവിന്ദന് അൽഷിമെഴ്സ് പിടിച്ചപ്പോൾ

ജീവിക്കാനുള്ള അവകാശം പോലും താൽക്കാലികമായി നിർത്തലാക്കിയ ദിനങ്ങൾ ; രജത് ശർമ്മയുടെ അടിയന്തരാവസ്ഥ അനുഭവം

ഡല്‍ഹി നിസാമുദ്ദീനില്‍, മര്‍കസ് എന്ന മത സമ്മേളനം സംഘടിപ്പിച്ച തബ്ലിഗ് ഇ ജമാഅത്തെ സംഘടനയുടെ തീവ്രവാദബന്ധം എന്ന ആരോപണങ്ങളിലേക്ക് വരാം.പ്രസ്തുത സംഘടന, വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ കുപ്രസിദ്ധ ഭീകരസംഘടനയായ അല്‍ ഖ്വയ്ദയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്ന പഴയ വിക്കിലീക്‌സ് റിപ്പോര്‍ട്ട് ഓര്‍മ്മ വന്നതാണ് ഈ ലേഖനന്റെ ആധാരം.

ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തബ്ലിഗ് ഇ ജമാഅത്തെയുടെ മറവില്‍ അല്‍ഖ്വയ്ദ തീവ്രവാദികള്‍ ഇന്ത്യയില്‍ എത്തിയതായും, ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലേക്ക് കടന്നതായുമുള്ള രേഖകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കയിലെ വിക്കിലീക്‌സ് പുറത്തുവിട്ടിരുന്നു. ഔട്ട്‌ലുക്ക് അടക്കമുള്ള നിരവധി ദേശീയ മാധ്യമങ്ങള്‍ ഇത് സ്ഥിരീകരിച്ചതുമാണ്. സൗദി അറേബ്യന്‍ സ്വദേശിയായ അബ്ദുല്‍ ബുഖാരിയെന്ന കുപ്രസിദ്ധ മതനേതാവ്, തബ്ലിഗ് ഇ ജമാഅത്തെയുടെ സഹായത്തോടെയാണ് പാകിസ്ഥാനിലേക്ക് കടന്നത്. മത പ്രവര്‍ത്തകരെ നിര്‍ബാധം കടത്തിവിടുന്ന എയര്‍പോര്‍ട്ടുകള്‍ ഇത്തരക്കാരെ എക്കാലവും തുണച്ചിരുന്നുവെന്ന് ഇയാള്‍ ഗ്വാണ്ടനാമോ ജയിലില്‍ കിടക്കുമ്പോള്‍ അമേരിക്കയുടെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.

തബ്ലിഗ് ഇ ജമാഅത്തെയുടെ തീവ്രവാദ ചരിത്രം ഇതുകൊണ്ട് തീരുന്നതല്ല. 2017ലെ ലണ്ടന്‍ ബ്രിഡ്ജ് അറ്റാക്കിലെ പ്രമുഖന്‍ യൂസഫ് സഗ്ബയ്ക്ക് ഈ സംഘടനയുമായി നേരിട്ട് ബന്ധം ഉണ്ടായിരുന്നു. 2005 ബ്രിട്ടനെ തന്നെ പിടിച്ചുകുലുക്കിയ ലണ്ടന്‍ ബോംബിങ്ങിലെ തീവ്രവാദികളുടെ തലവനായ മുഹമ്മദ് സിദ്ദീഖ് ഖാനും ഉറ്റ അനുയായി ഷെഹ്‌സാദ് തന്‍വീറും തബ്ലിഗ് ഇ ജമാഅത്തെയുമായി വളരെയടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി ബ്രിട്ടീഷ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. എല്ലാത്തിനുമുപരി, 2003ലെ ബ്രൂക്ക്‌ലിന്‍ ബ്രിഡ്ജ് തീവ്രവാദി ആക്രമണത്തിലെ ഓഹിയോ ട്രക്ക് ഡ്രൈവര്‍ അയ്മന്‍ ഫാരിസ്, തബ്ലിഗ് ഇ ജമാഅത്തെയുടെ മതപ്രചാരകനെന്ന കപടനാട്യത്തിലാണ് തന്റെ ആക്രമണം ആസൂത്രണം ചെയ്തത്.

‘ദ്യോതകമായ പ്രാധാന്യം വഹിക്കുന്നയളവില്‍ ഇവിടെ ,അമേരിക്കയില്‍ തബ്‌ലീഗി ജമാഅത്തെയുടെ സാന്നിധ്യമുണ്ട്.അവരില്‍ പലരെയും അല്‍ ഖ്വയ്ദ തങ്ങളുടെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട്,ഇപ്പോഴും മുന്‍പേയും’ എന്ന പ്രസ്താവന നടത്തിയത് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (FBI) അന്താരാഷ്ട്ര തീവ്രവാദ വിഭാഗം ഡെപ്യുട്ടി ചീഫ് മൈക്കല്‍.ജെ.ഹെംബാക് ആണ്.(ലിങ്ക് കൂടെ കൊടുക്കുന്നു)

2008 ജനുവരി 19 ന്, സ്‌പെയിനിലെ ബാഴ്‌സിലോണയില്‍,ഫ്‌ളാറ്റുകളിലും പള്ളികളിലുമായി പോലീസ് നടത്തിയ ഒരു റെയ്ഡില്‍,ഭീകരവാദികള്‍ക്കൊപ്പം നിരവധി ബോംബ് നിര്‍മാണ സാമഗ്രികളും പിടിച്ചെടുത്തിരുന്നു.12 പാക്കിസ്ഥാനികളും,ഒരു ഇന്ത്യക്കാരനും ഒരു ബംഗ്ലാദേശിയുമടങ്ങുന്ന ആ 14 അംഗസംഘം തബ്ലീഗ് ഇ ജമാഅത്തെയുടെ പ്രവര്‍ത്തകരായിരുന്നു.സംഭവത്തെ തുടര്‍ന്ന് സ്‌പെയിന്‍ ആഭ്യന്തരമന്ത്രി ആല്‍ഫ്രഡോ പെരെസ് റുബെല്‍കാബ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.’മതമൗലിക വാദത്തിന്റെ ഒരു പടി അപ്പുറം കടന്നവര്‍’ എന്നാണ് അദ്ദേഹം ഇവരെ വിശേഷിപ്പിച്ചത്.( ലിങ്ക് താഴെ്)

ഏറ്റവും ഒടുവില്‍ ഇവിടെ,നമ്മുടെ ഇന്ത്യയില്‍ സംഭവിച്ചതെന്താണ്? രാജ്യം മുഴുവന്‍ കോവിഡ് രോഗ ഭീതിയില്‍ പകച്ച് നില്‍ക്കുമ്പോഴായിരുന്നു എണ്ണായിരത്തിലധികം പേര്‍ കൂടിച്ചേര്‍ന്ന ഡല്‍ഹിയിലെ മതസമ്മേളനം. രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഇതില്‍ പങ്കെടുക്കാനെത്തിയ നിരവധി ആളുകള്‍ കോവിഡ് രോഗബാധയേറ്റു മരിച്ചു.രാജ്യത്തുണ്ടായ ഏറ്റവും വലിയ വൈറസ് വ്യാപനമാണ് നിസാമുദ്ദീനില്‍ നടന്നത്. കേരളത്തില്‍ ആലപ്പുഴ ജില്ലയില്‍ നിന്നും നിരവധി പേര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നു. നിലവില്‍, സമ്മേളനത്തില്‍ പങ്കെടുത്ത പത്തോളം പേര്‍ രാജ്യത്ത് പലയിടങ്ങളിലായി കോവിഡ് വൈറസ് ബാധിച്ചു മരിച്ചു കഴിഞ്ഞു. കേന്ദ്രസര്‍ക്കാരിനും ആരോഗ്യമേഖലയ്ക്കും ഏറ്റവും വലിയ വെല്ലുവിളിയാണ് ഈ സംഭവം കൊണ്ട് ഉയര്‍ത്തപ്പെട്ടിരിക്കുന്നത്. ആരൊക്കെ വന്നെന്നോ എവിടെയൊക്കെ പോയെന്നോ ഊഹക്കണക്കുകള്‍ പോലും പല സംസ്ഥാനങ്ങള്‍ക്കുമില്ല.ഇതിന്റെ പ്രഹരശേഷി നമുക്ക് ഏതാണ്ടൊരു മാസത്തിനുള്ളില്‍ത്തന്നെ തിരിച്ചറിയാന്‍ സാധിക്കും.കാണാം,തടയാനാവില്ല.പരമാവധി നമുക്കതിനെ ആഘാതം കുറയ്ക്കാന്‍ സാധിച്ചേക്കും.
നിങ്ങള്‍ ആലോചിച്ചു നോക്കൂ, പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രങ്ങളായ മക്ക, മദീന പോലും അടച്ചു, ആ നേരത്താണ് ഇവരുടെ കൂടിച്ചേരലെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രസ്താവന നിങ്ങളിലെന്ത് ചിന്തയാണ് അവശേഷിപ്പിക്കുന്നത്..?

ഡല്‍ഹിയിലെ നിസാമുദ്ദീന്‍ മര്‍ക്കസ് മുഖ്യനായ മൗലാന സാദിന്റെ വോയിസ് ക്ലിപ്പ് പുറത്ത് റിപ്പബ്ലിക് ചാനല്‍ പുറത്തുവിട്ടിരുന്നു.ലോക്ഡൗണ്‍ ലംഘിക്കാന്‍ മുസ്‌ലിങ്ങളോട് ആഹ്വാനം ചെയ്യുന്നതാണ് ഓഡിയോ ക്ലിപ്പ്.ക്ലിപ്പില്‍ തബ്‌ലീഗി ജമാഅത്ത് തലവനായ മൗലാന സാദ് പറയുന്നത് ഇങ്ങനെയാണ്.

‘ 70,000 ത്തോളം പേരെ കൊന്നൊടുക്കുന്ന മഹാരോഗത്തില്‍ നിന്നും നിങ്ങളെ രക്ഷിക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? അത്രയും പേരെ മാലാഖയാക്കാന്‍ അല്ലാഹു നിശ്ചയിച്ചിട്ടുണ്ടെങ്കില്‍, ആ വിധിക്കെതിരെ നില്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ല. രോഗത്തിന്റെ പേരും പറഞ്ഞു ഭയമോ തൊട്ടുകൂടായ്മയോ പരത്തിയിട്ട് കാര്യമില്ല. സ്ത്രീകളും പുരുഷന്മാരും കുട്ടികളും മൃഗങ്ങളും എല്ലാവരും പുറത്തു വരട്ടെ. ഓര്‍ത്തോളൂ അല്ലാഹുവിന്റെയും പ്രകൃതിയുടെയും ഇഷ്ട്ടത്തിനെതിരെ ആര്‍ക്കും ഒന്നും ചെയ്യാന്‍ സാധിക്കില്ല.എല്ലാവരും പരസ്പരം കണ്ടു കഴിഞ്ഞാലോ,ഇടപഴകി കഴിഞ്ഞാലോ അസുഖം പടരുമെന്നു നിങ്ങളെന്തിന് വിശ്വസിക്കുന്നു.?

എല്ലാവരും പുറത്തുവരിക.ഇത് അല്ലാഹുവിന്റെ വചനം പ്രചരിപ്പിക്കാനുള്ള സമയമാണ്.നമ്മള്‍ മുസ്ലിങ്ങള്‍ ഒത്തുചേരുന്നത് തടയാനുള്ള അവിശ്വാസികളുടെ ഗൂഢാലോചനയാണ്. അസുഖത്തിന്റെ പേരും മുന്‍കരുതലും പറഞ്ഞു നമ്മള്‍ മുസ്ലീങ്ങളുടെ മത മാര്‍ഗ്ഗങ്ങളെ തടയാനുള്ള വേലയാണ്.ഇതും വിശ്വസിച്ച് നമ്മള്‍ വീട്ടില്‍ ഇരുന്നു കഴിഞ്ഞാല്‍ രോഗം മാറുമായിരിക്കും,പക്ഷേ, അതോടൊപ്പം നമ്മുടെ സാഹോദര്യവും അവസാനിക്കും. ഒരുമിച്ചിരിക്കരുത്, ഒരേ പാത്രത്തില്‍ നിന്നും ആഹാരം കഴിക്കരുതെന്ന് പറയുന്നത് മുസ്ലിമിനെ മുസ്ലിമില്‍ നിന്നും അകറ്റി തൊട്ടുകൂടായ്മ പരത്താനുള്ള ശ്രമമാണ്.’

ഒന്നും രണ്ടുമല്ല, പ്രാഥമിക റിപ്പോര്‍ട്ട് അനുസരിച്ച് 800 പേര്‍ തമിഴ്‌നാട്ടില്‍ നിന്നും മര്‍ക്കസില്‍ പങ്കെടുക്കാന്‍ പോയിട്ടുണ്ട്. ഇതില്‍ 50 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു കഴിഞ്ഞു. ഡല്‍ഹിയില്‍നിന്ന് പങ്കെടുത്തത് 400 പേരാണ്

310 പേര്‍ കേരളത്തില്‍ നിന്നും ഈ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയിട്ടുണ്ടെന്നും ഇവര്‍ ആരൊക്കെയാണെന്നും തിരിച്ചറിയാന്‍ സര്‍ക്കാരിന് സാധിച്ചുവെന്നത് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ വന്‍വിജയമാണ്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ എന്ന സുരക്ഷാ ചുമതല ഏല്‍പ്പിച്ചത് തബ്ലിഗ് ഇ ജമാഅത്തെയുടെ തീവ്രവാദബന്ധം സര്‍ക്കാര്‍ ഗൗരവമായി തന്നെ അന്വേഷിക്കുന്നുണ്ട് എന്നതിന്റെ നിശബ്ദമായ തെളിവാണ്.

ഇത് കണ്ട് നിശബ്ദരായി ലജ്ജിച്ചിരിക്കുന്ന പ്രസ്തുത മതക്കാരോട് എനിക്ക് പറയാനുള്ളത് ഇത്ര മാത്രമാണ്. മര്‍ക്കസിലെ സമ്മേളനത്തില്‍ പങ്കെടുത്ത എണ്ണായിരം പേര്‍ക്കും കോവിഡിനെ പറ്റി ഒന്നും അറിയില്ലായിരുന്നുവെന്ന് വിശ്വസിക്കാന്‍ മാത്രം മണ്ടന്മാരൊന്നുമല്ല ഇന്ത്യക്കാര്‍. ഇനി നിങ്ങളുടെ ഊഴമാണ്.ഇത്തരക്കാരെ എതിര്‍ക്കുക, നിങ്ങളുടെ കൂട്ടത്തിലുള്ള ഭ്രാന്തന്മാരെ ഒറ്റപ്പെടുത്തുക, നിയമത്തിനു മുന്നില്‍ കൊണ്ടുവരിക. ഏറ്റവും ചുരുങ്ങിയ പക്ഷം, ഒറ്റ മതത്തില്‍പ്പെട്ടതുകൊണ്ട് മാത്രം ഇമ്മാതിരി രാജ്യദ്രോഹങ്ങളെ ന്യായീകരിക്കാന്‍ വരാതിരിക്കുക.
അവരുടെ ലക്ഷ്യമെന്താണെന്ന് നമുക്കറിയില്ല. പക്ഷേ,അവരുടെ ആയുധത്തിന്റെ മുന നമ്മുടെ രാഷ്ട്രത്തിനു നേരെയാണ്..

https://worldview.tsratfor.com/…/tablighijamaatindirectl…

https://web.archive.org/…/amuslimmissionarygroupdrawsn…

https://www.outlookindia.com/…/alqaedausedtabligh…/721387

Tags: terrorismTablighi Jamaat Congregation
Share46TweetSendShare

Latest stories from this section

നൂറുവർഷം കഴിയണ്ട നൂറു മിനുട്ട് കൊണ്ട് മനസ്സിലാകും ; മൈത്രേയന്റെ മണ്ടത്തരങ്ങൾ

17 വർഷം, ഭാരതം എന്നും നിങ്ങളെ നന്ദിയോടെ ഓർക്കും; ചെനാബ് പാലം യാഥാർത്ഥ്യമാകുമ്പോൾ ചർച്ചയായി മാധവി ലതയും

പാഞ്ഞെത്തി ബ്രഹ്മോസ് ; ആ രാത്രിയിൽ പാകിസ്താന്റെ നൂർഖാൻ എയർബേസിൽ സംഭവിച്ചത്

Naxalism, Maoism, Amit Shah, Basavaraju, Nambala Keshava Rao, Chhattisgarh, Naxal Encounter, Security Forces, CPI (Maoist), Anti-Naxal Operations, Operation Black Forest, Naxal leader death, Chhattisgarh encounter, Maoist insurgency

സ്വച്ഛഭാരതത്തിന് ഇങ്ങനെകൂടി ഒരർത്ഥമുണ്ട്.വൃത്തികെട്ട ഇടതു തീവ്രവാദം ഇല്ലാത്തിടം ! ജനാധിപത്യം ജയിക്കട്ടെ

Discussion about this post

Latest News

പാകിസ്താനി കുടിയേറ്റക്കാരെക്കൊണ്ട് പൊറുതിമുട്ടി ; പാക് സർക്കാരിന് കർശന മുന്നറിയിപ്പുമായി ഇറാനും ഇറാഖും ; ഷിയകൾക്ക് യാത്രാ നിരോധനവുമായി പാകിസ്താൻ

അക്ബർ അലിയ്ക്ക് രണ്ട് ബ്രാഞ്ചുകൾ; ; ലക്ഷ്വറി കാറിൽ കറങ്ങി ലഹരിനൽകി വലയിലാക്കി അനാശാസ്യ പ്രവർത്തനങ്ങൾക്കുപയോഗിക്കും: സമ്പാദിച്ചത് ലക്ഷങ്ങൾ

ഇടപെട്ട് ഇന്ത്യൻ കോൺസുലേറ്റ് ; ഷാർജയിൽ നടക്കാനിരുന്ന വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു

ഭാരതത്തിന്റെ വൈഷ്ണവാസ്ത്രം റെഡി’ ബ്രഹ്‌മോസിനേക്കാൾ വേഗം: പ്രൊജക്ട് വിഷണു പരീക്ഷിച്ചു

ഇന്ത്യ മത്സരത്തിൽ തോറ്റത് ആ കാരണം കൊണ്ടാണ്, അവിടെ ഞാൻ പ്രതീക്ഷിച്ചതിന് വിപരീതം; തുറന്നടിച്ച് ശുഭ്മാൻ ഗിൽ

സ്വാഗതം ശുഭാംശു:ഇത് ഗഗൻയാനിലേക്കുള്ള മറ്റൊരു നാഴികകല്ല്

മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കാനൊരുങ്ങി മഹാരാഷ്ട്ര ; മതപരിവർത്തനം കുറ്റകരമാക്കുന്ന പതിനൊന്നാമത്തെ സംസ്ഥാനം

എന്തുകൊണ്ട് ബുംറ ഇല്ലാതെ ഇന്ത്യ മത്സരങ്ങൾ ജയിക്കുന്നു? ഈ കണക്കിലുണ്ട് ഉത്തരങ്ങൾ എല്ലാം; ഇനി ആ പേരിൽ ട്രോളാൻ നിൽക്കരുത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies