ഡല്‍ഹി: മദ്യം വീടുകളില്‍ എത്തിച്ചു നല്‍കാനുള്ള ഇടത് സര്‍ക്കാര്‍ നീക്കത്തിനെതിരെ കേന്ദ്രസർക്കാർ. ഇത്തരമൊരു തീരുമാനം ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ ലംഘനമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.
കേരളത്തെ കൂടാതെ മേഘാലയവും മദ്യം വീടുകളില്‍ എത്തിച്ചു കൊടുക്കാന്‍ തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ നടപടി.
ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചില നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മദ്യം വീട്ടിലെത്തിക്കാനോ വിതരണം ചെയ്യാനോ ഉള്ള ഇളവ് ഈ മാര്‍ഗനിര്‍ദേശങ്ങളില്‍ ഇല്ല. ഇത് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രം കത്തയച്ചിരിക്കുന്നത്.
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്തുന്നതാണ് ഇത്തരം നടപടികളെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. അതിനാല്‍ നടപടിയില്‍ നിന്ന് പിന്മാറണമെന്നും കേന്ദ്രസർക്കാർ കത്തിൽ ആവശ്യപ്പെട്ടു.
Discussion about this post