ഇന്ത്യയിൽ, കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 437 കേസുകളാണ്. ഇതോടെ രാജ്യത്തുള്ള കോവിഡ്-19 രോഗികളുടെ എണ്ണം 1,834 കടന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.
ഡൽഹിയിലെ നിസാമുദ്ദീൻ മർക്കസ് മത സമ്മേളനത്തിൽ പങ്കെടുത്ത മൂന്നുപേർകൂടി തെലങ്കാനയിൽ മരിച്ചു.മഹാരാഷ്ട്രയിൽ നാലും, പശ്ചിമബംഗാളിൽ രണ്ടും, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഒന്നുവീതം മരണവുമാണ് ഇന്നലെ ഉണ്ടായത്.ഇതോടെ, കോവിഡ് രോഗം മൂലം ഇന്ത്യയിൽ മരണമടഞ്ഞവരുടെ എണ്ണം 41 ആയി.
Discussion about this post