മലപ്പുറം: തിരൂരില്‍ ക്ഷേത്രത്തിന് നേരെ ആക്രമണം. തലക്കടത്തുര്‍ വിഷ്ണു അയ്യപ്പക്ഷേത്രത്തിന് നേര്‍ക്കാണ് ആക്രമണം നടന്നത്. വിഷ്ണു അയ്യപ്പക്ഷേത്രത്തിലെ രണ്ട് ദീപസ്തംഭങ്ങള്‍ തകര്‍ത്ത നിലയിലാണ്. സംഘം ആരാധനാലയങ്ങളില്‍ നിന്ന് മോഷണവും നടത്തിയിട്ടുണ്ട്. ചൊവ്വാഴ്ച്ച രാത്രിയിലാണ് സംഭവം.
പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മലപ്പുറം ജില്ലയിലെ താനാളൂര്‍ അരീക്കാട് ജുമാമസജിദ്, അരീക്കാട് കുനിയില്‍ പാറപ്പുറം തഖ്വ പള്ളി എന്നിവിടങ്ങളില്‍ മോഷണം നടന്നിട്ടുണ്ട്.
അരിക്കാട് കുനിയില്‍ പാറപ്പുറം തഖ്വ പള്ളിയുടെയും അരീക്കാട് ജുമാ മസ്ജിദ്ന്റെയും വാതില്‍ തകര്‍ത്ത് അകത്ത് കയറിയ സംഘം രണ്ടിടത്തെയും മൈക്ക് സെറ്റ് മോഷ്ടിച്ചു. തഖ്വ പള്ളിയിലെ തലപ്പാവുകള്‍ സ്റ്റാന്റടക്കം തീയിട്ട് നശിപ്പിച്ചിട്ടുണ്ട്. തലപ്പറമ്പിലെ ശുഹദാക്കളുടെ നേര്‍ച്ചപ്പെട്ടി തകര്‍ത്ത് പണം മോഷ്ടിച്ച സംഘം ഖുതുബുസമാന്‍ പള്ളിയുടെ വാതില്‍ തകര്‍ക്കാനും ശ്രമം നടത്തി. ശബ്ദം കേട്ട് പള്ളിയിലെ ജീവനക്കാരന് ഉണര്‍ന്നതോടെ അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
വിവരമറിഞ്ഞത്തിയ ജനപ്രതിനിധികളും ക്ഷേത്ര, പള്ളി കമ്മിറ്റി ഭാരവാഹികളും സംയുക്തമായി അക്രമിക്കപ്പെട്ട ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ചു. അക്രമം നടത്തിയവരെ എത്രയും വേഗം പിടികൂടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Discussion about this post