ലോകമാകെ കോവിഡ് മഹാമാരിയ്ക്കെതിരെ ധീരമായി പോരാടുമ്പോൾ തങ്ങളുടെ സഹായവുമായി വീഡിയോ ഷെയറിങ് ആപ്പായ ടിക്ടോക്. 100 കോടി രൂപയ്ക്കുള്ള വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ വാങ്ങി നൽകിയാണ് ടിക്ടോക് കോവിഡ് വിരുദ്ധ പോരാട്ടത്തിൽ പങ്കാളിയായത്.4,00,000 ഹാസ്മാറ്റ് സുരക്ഷാ സ്യൂട്ടുകളും 2,00,000 മാസ്കുകളും tik tok അധികൃതർ വാങ്ങിച്ചു നൽകി.
“കോവിഡ് മഹാമാരിക്കെതിരെ ഇന്ത്യൻ സർക്കാർ നടത്തുന്ന ശക്തമായ പോരാട്ടം പ്രശംസനീയമാണ്. ഇതിൽ പങ്കാളിയാവാൻ ഞങ്ങളും ആഗ്രഹിക്കുന്നു, അതുകൊണ്ട് ഇത്രയും സുരക്ഷാ ഉപകരണങ്ങൾ ഞങ്ങൾ കേന്ദ്രസർക്കാരിന് കൈമാറുന്നു” എന്ന് ടിക്ടോക് അധികൃതർ വെളിപ്പെടുത്തി.
Discussion about this post