കൊല്ലം: കൊല്ലത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടത്തിയതായി പരാതി. ശാസ്താംകോട്ടയില്‍ ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച് ആഘോഷം സംഘടിപ്പിച്ചത് അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ശാസ്താംകോട്ട സ്വദേശികളായ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഫൈസല്‍, ഷറഫുദീന്‍, അഫ്‌സല്‍ എന്നിവരാണ് അറസ്റ്റിലായത്.
ശാസ്താംകോട്ടയില്‍ പിറന്നാള്‍ ആഘോഷം നടക്കുന്നുണ്ടെന്ന വിവരം അറിഞ്ഞാണ് ശൂരനാട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. ആഘോഷം നിര്‍ത്തണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദേശിച്ചെങ്കിലും വീട്ടുകാര്‍ ഇത് അംഗീകരിക്കാൻ തയ്യാറായില്ല. പത്തനംതിട്ടയില്‍ നിന്ന് അടക്കം എത്തിയവര്‍ ആഘോഷത്തിലുണ്ടായിരുന്നുവെന്നാണ് വിവരങ്ങള്‍.
വിവരം ഉയര്‍ന്ന ഉദ്യോഗസ്ഥരെ അറിയിക്കുമെന്ന് പറഞ്ഞതോടെ വീട്ടുകാര്‍ ഗേറ്റ് പൂട്ടിയശേഷം പ്രവര്‍ത്തകരെ മര്‍ദിക്കുകയായിരുന്നു.
തുടർന്ന് ശാസ്താംകോട്ടയില്‍ നിന്ന് പൊലീസ് എത്തിയാണ് ഇവരെ രക്ഷിച്ചത്.
Discussion about this post