കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏഴു ജില്ലകളെ കൊറോണ തീവ്രബാധിത പ്രദേശങ്ങളായി കണക്കാക്കും. കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, എറണാകുളം, പത്തനം തിട്ട, കൊല്ലം , തിരുവനന്തപുരം എന്നീ ജില്ലകളാണ് തീവ്രബാധിത പ്രദേശങ്ങളായി കണക്കാക്കുക.
തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത കൊല്ലം ഇടുക്കി ജില്ലയിലെ രണ്ടുപേര്‍ക്ക് ഇന്ന് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ക്ക് സമൂഹ വ്യാപനത്തിലൂടെ രോഗം പകര്‍ന്നതാണ്. ഈ സാഹചര്യത്തിലാണ് ചില ജില്ലകളില്‍ ആരോഗ്യ വിഭാഗം പ്രത്യേകം ശ്രദ്ധ ചെലുത്തുന്നത്.
Discussion about this post