കോവിഡ് ബാധിത പ്രദേശമായ മാലിദ്വീപിലേക്ക് 6.2 ടൺ മരുന്നുകളും അടിയന്തര ചികിത്സ സാമഗ്രികളും അയച്ചുകൊടുത്ത് കേന്ദ്രസർക്കാർ.ഓപ്പറേഷൻ സഞ്ജീവനി എന്നു പേരിട്ട അടിയന്തര ചികിത്സാ സഹായമായിരുന്നു ഇത്.ഡൽഹി, മുംബൈ, ചെന്നൈ, മധുര എന്നീ വിമാനത്താവളങ്ങളിൽ നിന്നും ഇന്ത്യൻ വ്യോമസേനയാണ് പ്രത്യേക വിമാനങ്ങളിൽ മാലിദ്വീപിലേക്ക് ഇവയെല്ലാം എത്തിച്ചത്.അയൽരാജ്യങ്ങളെ ഏറ്റവുമാദ്യം സഹായിക്കണമെന്ന ഇന്ത്യയുടെ വിദേശ കാര്യ നയമാണ് ഈ തീരുമാനത്തിന് പുറകിലെന്ന് മാലിദ്വീപിലെ ഇന്ത്യൻ വക്താവ് സഞ്ജയ് സുധീർ വെളിപ്പെടുത്തി.
ഇന്ത്യയുടെ സഹായത്തിന് ഹാർദ്ദവമായി നന്ദി പ്രകടിപ്പിച്ച മാലിദ്വീപ് വിദേശകാര്യമന്ത്രി അബ്ദുല്ല ഷാഹിദ്,പങ്കാളി മാത്രമല്ല ഇന്ത്യ തീർച്ചയായും നല്ലൊരു സുഹൃത്തു കൂടിയാണെന്നും പറഞ്ഞു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പ്രത്യേകം കൃതജ്ഞത രേഖപ്പെടുത്താനും അദ്ദേഹം മറന്നില്ല.








