കൊച്ചി: കൊറോണ വൈറസ് വ്യാപനത്തിനിടെ ലോക്ഡൗൺ നിര്‍ദ്ദേശം ലംഘിച്ച് പള്ളിയില്‍ പ്രാര്‍ത്ഥന നടത്തിയതിന് വികാരി ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പുത്തന്‍കുരിശ് കക്കാട്ടുപാറ സെന്റ് മേരീസ് യാക്കോബായ പള്ളി വികാരി ടി വര്‍ഗീസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പുലര്‍ച്ചെ അഞ്ചരക്കാണ് ഇവര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം അവഗണിച്ച് പള്ളിയില്‍ പ്രാര്‍ത്ഥന നടത്തിയത്.
കൊറോണ ജാഗ്രതയുടേയും മുന്‍കരുതലിന്‍റെയും പശ്ചാത്തലത്തില്‍ ആളുകൂടുന്ന ചടങ്ങുകളും പ്രാര്‍ത്ഥനകളും ഒഴിവാക്കണമെന്നാണ് സര്‍ക്കാരിന്‍റെ നിര്‍ദ്ദേശം. മതനേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ ജില്ലാ ഭരണ കൂടം ഇത് ആവര്‍ത്തിച്ച് ആവശ്യപ്പെടുകയും അവരെല്ലാം അനുകൂലമായി പ്രതികരിക്കുകയും ചെയ്തിരുന്നു.
Discussion about this post