ഡല്‍ഹി: വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ സമരം നടത്തുന്ന വിമുക്ത ഭടന്‍മാര്‍ക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി. സമരപന്തലില്‍ രാഹുല്‍ സന്ദര്‍ശനം നടത്തി. പദ്ധതി എന്നു മുതല്‍ നടപ്പാക്കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് രാഹുല്‍ പറഞ്ഞു. സമരക്കാരെ ബലംപ്രയോഗിച്ച് ഒഴിപ്പിക്കുവാനും, സമരത്തിനായി നിര്‍മിച്ച പന്തലുകള്‍ പൊളിച്ചുമാറ്റുവാനും സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രമം നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാഹുല്‍ സമരവേദിയില്‍ എത്തിയത്.
സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് തലസ്ഥാന നഗരത്തില്‍ രണ്ടുമാസത്തിലേറെ ആയി നടക്കുന്ന സമരക്കാര്‍ക്കെതിരേ സര്‍ക്കാര്‍ സത്വര നടപടി കൈക്കൊണ്ടത്. ഇന്ന് രാവിലെ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജന്തര്‍മന്ദറില്‍ ഉദ്യോഗസ്ഥരും, സുരക്ഷാ ജീവനക്കാരും ചേര്‍ന്നാണ് വിമുക്ത ഭടന്‍മാര്‍ നിരാഹാരം നടത്തിയിരുന്ന സമരപന്തല്‍ പൊളിച്ചുമാറ്റിയത്.
Discussion about this post