മുംബൈ: റിസര്‍വ് ബാങ്ക് ലാഭവിഹിതമായി കേന്ദ്ര സര്‍ക്കാരിന് ഇത്തവണ കൈമാറിയത് 65,896 കോടി രൂപ. ആര്‍ബിഐയുടെ 80 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന ലാഭവിഹിതമാണിത്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 22 ശതമാനം കൂടുതലാണിത്. പ്രതീക്ഷിച്ചതിലും കൂടുതല്‍ തുക ഡിവിഡന്റ് ഇനത്തില്‍ ലഭിച്ചതോടെ ധനകമ്മി കുറയ്ക്കാനാകുമെന്നാണ് സര്‍ക്കാരിന്റഎ പ്രതീക്ഷ. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന് മികച്ച പിന്തുണയായി ആര്‍ബിഐയുടെ ലാഭവിഹിതം. സര്‍ക്കാരിന്റെ ദൈനംദിന സാമ്പത്തിക ഇടപാടുകള്‍ക്കുള്ള പണലഭ്യതയും വര്‍ധിക്കും.
വിവിധ മാര്‍ഗങ്ങളിലൂടെയാണ് ആര്‍ബിഐയ്ക്ക് വരുമാനം ലഭിക്കുന്നത്. സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ കൈവശം സൂക്ഷിക്കുതിന് ലഭിക്കുന്ന തുക, ബാങ്കുകള്‍ക്ക് നല്കുന്ന വായ്പ(റിപ്പോ)യ്ക്ക് ലഭിക്കുന്ന പലിശ, യു.എസ് ട്രഷറി ബില്‍, മറ്റ് ബോണ്ടുകള്‍ തുടങ്ങിയവയില്‍നിന്നുള്ള വരുമാനം എന്നിവയാണവ. ഇങ്ങനെ മൊത്തം ലഭിക്കുന്ന ലാഭത്തില്‍നിന്ന് ചെലവ് കിഴിച്ചുള്ള തുകയുടെ ഒരുഭാഗമാണ് ആര്‍ബിഐ ലാഭവിഹിതമായി സര്‍ക്കാരിന് നല്‍കുന്നത്. 2014ല്‍ 52,679 കോടി രൂപയും 2013ല്‍ 33,100 കോടി രൂപയുമാണ് ആര്‍ബിഐ ലാഭവിഹിതമായി സര്‍ക്കാരിന് നല്‍കിയത്.
Discussion about this post