ചൈനയുടെ സർവ്വകാല സുഹൃത്തായ പാകിസ്ഥാനെ സമർത്ഥമായി പറ്റിച്ച് ചൈന.കോവിഡ് രോഗ വിരുദ്ധ പോരാട്ടത്തിൽ പാകിസ്ഥാന് ഉയർന്ന നിലവാരമുള്ള N-95 മാസ്കുകൾ അയച്ചു കൊടുക്കാമെന്ന് ചൈന സമ്മതിച്ചിരുന്നു. ഇതുപ്രകാരം മെഡിക്കൽ ഉപകരണങ്ങൾ അടങ്ങിയ ലോഡ് പാകിസ്ഥാനിൽ എത്തുകയും ചെയ്തു.
എന്നാൽ,ചൈനീസ് നിർമ്മിത മാസ്ക്കുകളെല്ലാം തന്നെ അടിവസ്ത്രങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കിയതാണെന്ന് പിന്നീടുള്ള പരിശോധനയിലാണ് തെളിഞ്ഞത്.പാകിസ്ഥാനി മാധ്യമങ്ങളിൽ, ചൈന വിരുദ്ധവികാരം ആളിപ്പടരുകയാണ്. “ചൈന നേ ചൂനാ ലഗാ ദിയാ” (ചൈന ശരിക്കും പറ്റിച്ചു കളഞ്ഞു) എന്നാണ് പാകിസ്ഥാനി മാധ്യമങ്ങൾ ഈ സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്. സിന്ധു പ്രാദേശിക ഭരണകൂടം യാതൊരുവിധ പരിശോധനകളും കൂടാതെ ഈ മാസ്കുകൾ ആശുപത്രിയിലേക്ക് അയച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്.
Discussion about this post