ആരോഗ്യ പ്രവർത്തകർക്കും ജനങ്ങൾക്കും ആശ്വാസം നൽകിക്കൊണ്ട് പത്തനംതിട്ടയിൽ നിന്നും ശുഭവാർത്ത.ഇവിടെ നിന്നും സാമ്പിൾ ശേഖരിച്ച 75 കോവിഡ് പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് തെളിഞ്ഞു. ഡൽഹി നിസാമുദ്ദീൻ മർകസിൽ നിന്നെത്തിയ ഏഴുപേർക്ക് അടക്കമാണ് പരിശോധനയിൽ രോഗമില്ലെന്നു തെളിഞ്ഞത്.
നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുക്കാൻ പത്തനംതിട്ട ജില്ലയിൽ നിന്നും പോയത് 25 പേരാണ്.ഇതിൽ രണ്ടുപേർ ഒഴികെ, ബാക്കിയെല്ലാവരും തിരിച്ചെത്തിയിരുന്നു. മടങ്ങിയെത്തിയ എല്ലാവരെയും പരിശോധനക്ക് വിധേയമാക്കാനാണ് ആരോഗ്യ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഈ 75 കൂടാതെ, ഇനിയും 105 ഫലങ്ങൾ ലഭിക്കാനുണ്ട്. നഗരത്തിൽ ആശുപത്രികളിൽ 22 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
Discussion about this post